Wednesday, 15 July 2020

എന്തുകൊണ്ടാണ് ഓഹരി വിപണിയുടെ ശരാശരി വരുമാനം സ്ഥിരമല്ലാതാവുന്നത്

30 വർഷത്തെ വിവിധ നിക്ഷേപ കാലയളവുകള്‍ നോക്കിയാൽ ആഗോള ഓഹരി വിപണിയുടെ പ്രതിവർഷ  വരുമാനവര്‍ദ്ധന ശരാശരി 9 മുതൽ 11 ശതമാനം വരെ ആയിരിക്കും . എന്നാൽ വരുമാനവര്‍ദ്ധന ആ പരിധിക്കുള്ളിൽ‌ കൃത്യമായി  വരുന്ന കലണ്ടർ വർഷം വളരെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ പറ്റു.

എന്റെ ജീവിതകാലത്ത്, ഇത് ഒരിക്കൽ സംഭവിച്ചു. 2010 ൽ ആഗോള ഓഹരികൾ 10.07 ശതമാനം നേട്ടം കൈവരിച്ചു. 

യുഎസ് ഓഹരി വിപണിയിലും ഇത് സമാനമാണ്. 1926 നും 2016 നും ഇടയിൽ മൂന്ന് തവണ യു‌എസ് ഓഹരികൾ‌,  9 മുതൽ 11 ശതമാനം വരെ കലണ്ടർ‌ വർഷത്തിലെ നേട്ടങ്ങൾ‌  രേഖപ്പെടുത്തി.
 1968 ൽ അവർ 11 ശതമാനം നേട്ടമുണ്ടാക്കി; 
1993 ൽ അവർ 10.1ശതമാനം നേട്ടം കൈവരിച്ചു;
 2004 ൽ അവർ 10.9 ശതമാനം സമ്പാദിച്ചു. 
ബാക്കി സമയം, ഓഹരികൾ കുതിച്ചുയർന്നു, മുങ്ങി, അല്ലെങ്കിൽ ചിതറിപ്പോയി.

1926 നും 2016 നും ഇടയിൽ യുഎസ് ഓഹരികൾ ശരാശരി 9.89 ശതമാനം നേട്ടമുണ്ടാക്കി, എന്നാൽ വാര്‍ഷിക  പ്രകടനങ്ങൾ ചാഞ്ചാടുകയായിരുന്നു. 
24 തവണ യുഎസ് ഓഹരികൾ വാർഷിക നഷ്ടം രേഖപ്പെടുത്തി. മറുഭാഗത്ത്, 24 കലണ്ടർ വർഷങ്ങളിൽ ഓഹരികൾ 25 ശതമാനമോ കൂടുതലോ നേട്ടമുണ്ടാക്കി.

ശ്രദ്ധിക്കുക പട്ടിക 1.2 ലെ വാര്‍ഷിക   പ്രകടനങ്ങൾ. 
ഓഹരി വിപണിയിലെ ചാഞ്ചാട്ടം സാധാരണമാണ്. അത്
എല്ലായ്പ്പോഴും അങ്ങിനെ തന്നെ  ആയിരിക്കുകയും ചെയ്യും.

പട്ടിക 1.2 എസ് & പി 500 വാർഷിക വരുമാനം: 1926–2016
SOURCE: Bogleheads.org; Morningstar.com.

11.62% 1926 18.98% 1972
37.49% 1927 -14.66% 1973
43.61% 1928 -26.47% 1974
-8.42% 1929 37.20% 1975
-24.90% 1930 23.84% 1976
-43.34% 1931 -7.18% 1977
-8.19% 1932 6.56% 1978
53.99% 1933 18.44% 1979
-1.44% 1934 32.42% 1980
47.67% 1935 -4.91% 1981
33.92% 1936 21.55% 1982
-35.03% 1937 22.56% 1983
31.12% 1938 6.27% 1984
-0.41% 1939 31.73% 1985
-9.78% 1940 18.67% 1986
-11.59% 1941 5.25% 1987
20.34% 1942 16.61% 1988
25.90% 1943 31.69% 1989
19.75% 1944 -3.10% 1990
36.44% 1945 30.47% 1991
-8.07% 1946 7.62% 1992
5.71% 1947 10.08% 1993
5.50% 1948 1.32% 1994
18.79% 1949 37.58% 1995
31.71% 1950 22.96% 1996
24.02% 1951 33.36% 1997
18.37% 1952 28.58% 1998
-0.99% 1953 21.04% 1999
52.62% 1954 -9.10% 2000
31.56% 1955 -11.89% 2001
6.56% 1956 -22.10% 2002
-10.78% 1957 26.68% 2003
43.36% 1958 10.88% 2004
11.96% 1959 4.91% 2005
0.47% 1960 15.79% 2006
26.89% 1961 5.49% 2007
-8.73% 1962 -37.00% 2008
22.80% 1963 26.46% 2009
16.48% 1964 15.06% 2010
12.45% 1965 2.11% 2011
-10.06% 1966 16.00% 2012
23.98% 1967 32.39% 2013
11.06% 1968 13.69% 2014
-8.50% 1969 1.38% 2015
4.01% 1970 11.96% 2016
14.31% 1971 9.89% Average Return
 ശ്രദ്ധിക്കുക: ബ്രാക്കറ്റുകളിലെ ശതമാനം നഷ്ടം കാണിക്കുന്നു.

0 comments:

Post a Comment

Note: only a member of this blog may post a comment.